ഇരിട്ടി പാലം നിര്‍മാണ പ്രവൃത്തി തുടങ്ങി
ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ പൈലിങിനായെത്തിച്ച യന്ത്രം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിച്ചു.
കഴിഞ്ഞ ദിവസം തകരാറിലായ ഹൈ ട്രോളിക് റിങ്ക് തകരാര്‍ പരിഹരിച്ച് തിരികെ എത്തിച്ചതോടെ പൈലിങ് നിര്‍മാണം വീണ്ടും ദ്രുതഗതിയില്‍ പുനരാരംഭിച്ചു. പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്ത ആറു പൈലിങുകളില് അഞ്ചെണ്ണം മുമ്പേ പൂര്‍ത്തിയായിരുന്നു. അവസാനത്തെ പൈലിങിന്റെ പ്രവൃത്തികള്‍ രാപകലില്ലാതെ തുടരുകയാണ്.
രണ്ടരമീറ്റര്‍ കൂടി ആഴത്തില്‍ പൈലിങ് എത്തുന്നതോടെ രണ്ടര വര്‍ഷക്കാലത്തെ പൈലിങ് പ്രവൃത്തികള്‍ അവസാനിക്കും. തുടര്‍ന്നു രണ്ടാമത്തെ തൂണിന്റെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും
ഇതേസമയം ടൗണിനോട് ചേര്‍ന്ന ഭാഗത്ത് മലപ്പുറം കോയ അസോസിയേറ്റ്സിന്റെ നേതൃത്വത്തിലുള്ള ഖലാസികള്‍ പാലത്തിന്റെ സ്പാനുകള്‍ നിര്‍മിക്കാനുള്ള സ്ട്രക്ചറുകള്‍ ഒരുക്കുന്ന പ്രവൃത്തിയിലാണ്. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് തന്നെ പാലത്തിന്റെ ഇരുകരകളിലേയും കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പാലത്തിന്റെ മധ്യഭാഗം അവസാന ഘട്ടംപൂര്ത്തിയാക്കാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."