മികച്ച ഉദ്യോഗസ്ഥ, തൊഴില്‍ പരിചയം; യു.എ.ഇ കോണ്‍സുലേറ്റ് സ്വപ്നക്ക് നല്കിയ ഗുഡ് സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യു.എ.ഇ കോണ്‍സുലേറ്റ് ഗുഡ്സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മികച്ച ഉദ്യോഗസ്ഥ, മികച്ച തൊഴില്‍ പരിചയം തുടങ്ങിയ വിശേഷണങ്ങള്‍ രേഖപ്പെടുത്തി ഈ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന ഐടി വകുപ്പില്‍ ജോലി നേടാന്‍ ഹാജരാക്കിയത്. എന്നാല്‍ സ്വപ്നയെ സാമ്പത്തിക തിരിമറികള്‍ക്ക് പുറത്താക്കി എന്നായിരുന്നു കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള അനൗദ്യോഗിക വിശദീകരണം.
സ്വപ്ന നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി തെളിയിക്കുന്ന രേഖകളുണ്ട്. മഹാരാഷ്ട്രയിലെ ഡോ.ബാലാസാഹേബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.കോം ബിരുദം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇതിനൊപ്പം വെച്ചിരിക്കുന്നത്. ഒമ്പതുവര്‍ഷം ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിപരിചയം ഉണ്ടെന്നും ഈ ബയോഡേറ്റ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."