മൂന്ന് ഗാന്ധി കുടുംബ ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ ഗാന്ധി കുടുംബത്തിന്റെ മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്തര്‍-മന്ത്രാലയ സമിതിയെ നിയോഗിച്ചത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമോറിയല്‍ ട്രസ്റ്റ് എന്നീ ട്രസ്റ്റുകളുടെ വരുമാന നികുതി, വിദേശ സംഭാവന തുടങ്ങിയവയിലുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്താനാണ് സമിതി.
സാമ്പത്തിക തട്ടിപ്പ് തടയുന്ന നിയമം (പി.എം.എല്‍.എ), ആദായ നികുതി നിയമം, വിദേശ സഹായ (നിയന്ത്രണ) നിയമം എന്നിവയില്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.
MHA sets up inter-ministerial committee to coordinate investigations into violation of various legal provisions of PMLA, Income Tax Act, FCRA etc by Rajiv Gandhi Foundation, Rajiv Gandhi Charitable Trust & Indira Gandhi Memorial Trust.
— Spokesperson, Ministry of Home Affairs (@PIBHomeAffairs) July 8, 2020
Spl. Dir of ED will head the committee.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സ്‌പെഷ്യല്‍ ഡയരക്ടര്‍ തലവനായ സമിതിയായിരിക്കും അന്വേഷണം നടത്തുക.
1991 ലാണ് രാജീവ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് 2002 ലും. രണ്ടിന്റെയും മേലധികാരി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്.
രാഷ്ട്രീയ ഗൂഢാലോചനയാണ് അന്വേഷണമെന്നും ആരോപണങ്ങള്‍ കള്ളമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
മന്‍മോഹന്‍ സിങ് ഭരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ദേശീയ സാന്ത്വന ഫണ്ടില്‍ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. 1991 ല്‍ ധനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ബജറ്റ് പ്രസംഗത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് 100 കോടി രൂപ അനുവദിച്ചെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പി. ചിദംബരം, മന്‍മോഹന്‍ സിങ് എന്നിവരും അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."