ദമ്പതികളുടെ ആത്മഹത്യ: അന്വേഷണം ശരിയായ രീതിയിലല്ലെന്ന് തിരുവഞ്ചൂര്‍
ചങ്ങനാശ്ശേരി: പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം മന്ദഗതിയിലാണ്. മൃതദേഹ പരിശോധനാ ഫലത്തില്‍ രണ്ടു കൈകള്‍ക്കും പരിക്കേറ്റതായി പറയുന്നുണ്ട്. എങ്ങനെയുണ്ടായ പരിക്കുകളാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.
സുനില്‍കുമാറിന് പൊലിസ് സ്‌റ്റേഷനില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റെന്നതിന് തെളിവാണ് ഇത്. സുനില്‍കുമാര്‍ പൊലിസ് സ്‌റ്റേഷനിലുണ്ടായിരുന്ന സമയത്ത് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷിക്കണം. വിശദമായ അന്വേഷണം നടത്തി ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ കാര്യങ്ങള്‍ വിശദമാക്കുകയാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പൊലിസിന് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മനുഷ്യാവകാശ കമ്മിഷന് ലഭിച്ച റിപ്പോര്‍ട്ടും വ്യത്യസ്തമാണോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രതികളെ രക്ഷിക്കാനുള്ളതാണ്. ഈ സാഹചര്യത്തില്‍ ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് വേണ്ട അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് വിശദമായ കത്തയക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."