ആശങ്ക ആകാശത്തോളം: ബഹുദൂരം കുതിച്ച് സമ്പര്‍ക്ക രോഗം, തിരുവനന്തപുരത്തുമാത്രം 60 പേര്‍ക്ക്, മറ്റു ജില്ലകളിലും പടരുന്നത് അതിവേഗം
തിരുവനന്തപുരം: ഇന്ന് സമ്പര്‍ക്ക രോഗം ഏറ്റവും ഉയര്‍ന്ന തോതില്‍. ഓരോദിനവും തോത് ഉയരുകതന്നെയാണ്. ഇവയില്‍ പലതിന്റെയും ഉറവിടമറിയാനാകുന്നില്ലെന്നത്് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരുകാര്യം. ഇന്നു മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 90 പേര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ ഒന്‍പത് പേര്‍ക്കും, മലപ്പുറത്ത് ഏഴുപേര്‍ക്കും, കോഴിക്കോട് ജില്ലയിലെ അഞ്ചു പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ മൂന്നുപേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ടുപേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ മൂന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിനും രോഗം ബാധിച്ചിട്ടുണ്ട്.
ഇന്നലെയും 15 പേരുടെ രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിരുന്നില്ല. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഇന്നാണ്.
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അതിവേഗം ബഹുദൂരമാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം സമ്പര്‍ക്കത്തിലൂടെ 35പേര്‍ക്കു രോഗബാധയുണ്ടായി. സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണത്തിന്റെ ഏറ്റവും കൂടിയ നിരക്കായിരുന്നു ഇത്. എന്നാല്‍ ഇന്നലെയതിന്റെ ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലായിരുന്നു ഏറ്റവും പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. രണ്ടാമത് കാസര്‍കോടും മൂന്നാമത് മലപ്പുറവുമായിരുന്നു. ആ ചരിത്രം തിരുത്തുകയാണ് ഇപ്പോള്‍ തലസ്ഥാന ജില്ല.
കൊവിഡ് ബാധിതരുടെ എണ്ണം ഇരുനൂറു കവിഞ്ഞത് ജൂലൈ മൂന്നിനായിരുന്നു. അന്ന് 211 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 310 പേക്ക് രോഗം കണ്ടെത്തിയപ്പോള്‍ അതില്‍ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയിരുന്നു. വ്യാഴാഴ്ച 14 പേര്‍ക്കും വെള്ളിയാഴ്ച 27 പേര്‍ക്കുമായിരുന്നു സമ്പര്‍ക്ക രോഗ ബാധയുണ്ടായത്.
ജൂണ്‍ 30 വരെ സംസ്ഥാനത്തുണ്ടായ 4442 കേസുകളില്‍ 166 കേസുകളുടെ ഉറവിടം ആരംഭത്തില്‍ അറിയാന്‍ സാധിച്ചിരുന്നില്ല. അവയില്‍ 125 കേസുകളുടെയും ഉറവിടം പിന്നീട് കണ്ടെത്തി. ശേഷിക്കുന്ന 41 കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതില്‍ 18 കേസുകളുടെ ഉറവിടം ഇന്നും അജ്ഞാതമാണ്. സമ്പര്‍ക്ക രോഗം അതിവേഗം മുന്നോട്ടു കടക്കുമ്പോള്‍ ജാഗ്രതയില്ലെങ്കില്‍ വരും മഹാ ദുരന്തം തന്നെ വരാനിടയുണ്ടെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."