ആഡംബര കാറുകളോട് ഭ്രമം മൂത്തു; ജോലിയും പോയി, ജയിലിലുമായി
ചാലക്കുടി: ചാലക്കുടി യൂണിയന്‍ ബാങ്ക് ശാഖയില്‍നിന്ന് പ്രളയകെടുതിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്യാമിനെ പ്രേരിപ്പിച്ചത് കാറുകളോട് തോന്നിയ അമിതഭ്രമമെന്ന് പൊലിസ്.
മോഷ്ടിച്ച സ്വര്‍ണം പണയം വച്ച് കിട്ടിയ പണം ഉപയോഗിച്ച് ഇയാള്‍ വാങ്ങിയത് ഏറ്റവും ഇഷ്ടപ്പെട്ട കാറായ ഹോണ്ട സിവിക്,അതും രണ്ടെണ്ണം. അതിന് പിന്നാലെ ഒരു പോളോ കാറും ഒരു ഇന്നോവ കാറും വാങ്ങി. വാങ്ങിയ വിലയേറിയ വാഹനങ്ങളിലെല്ലാം ലക്ഷങ്ങള്‍ ചെലവഴിച്ച് ആഡംബര സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തും എക്‌സ്ട്രാ ഫിറ്റിങ്ങുകളും നടത്തിയും വീണ്ടും അത്യാഡംബരമാക്കി.
എറണാകുളം അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതു തലമുറ വാഹന പ്രേമികളുടെ സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ശ്യാമെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ഒരു കോടിയോളം രൂപയാണിയാള്‍ ആഡംബര വാഹനങ്ങള്‍ക്കായും കൂട്ടുകാരോടൊപ്പമുള്ള ആര്‍ഭാടജീവിതത്തിനുമായി തുലച്ചു കളഞ്ഞത്.
സഹപ്രവര്‍ത്തകരോടും ഇടപാടുകാരോടുമുള്ള പെരുമാറ്റത്തിലൂടെയും പ്രളയാനന്തരം ബാങ്കിനെ പ്രവര്‍ത്തനക്ഷമ മാക്കുവാനുള്ള കര്‍മങ്ങളിലൂടെയും മികച്ച സ്റ്റാഫിനുള്ള അവാര്‍ഡ് ശ്യാം കരസ്ഥമാക്കിയിരുന്നു.
ബാങ്കിലെ ക്ലര്‍ക്ക് പരീക്ഷ പാസായ ശ്യാം പ്രമോഷന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി പൊലിസിന്റെ പിടിയിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."