വരടിമൂല കുടിവെള്ള പദ്ധതി അഴിമതി വിജിലന്‍സിന് പരാതി നല്‍കും
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വരടിമൂല ഡിവിഷനില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ വരടി മൂല യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
നിലവാരം കുറഞ്ഞ സാധന സാമഗ്രികളാണ് പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മലയോരവികസന പദ്ധതി 2015-16ല്‍ ഉള്‍പ്പെടുത്തിയാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. 10 ലക്ഷം രൂപ ചിലവില്‍ കിണറും പമ്പ് ഹൗസും നിര്‍മിക്കുകയും ഇക്കഴിഞ്ഞ ജനുവരിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ബില്ല് മാറിയപ്പോഴാണ് നിര്‍മാണ കമ്മിറ്റിയിലെ ചെയര്‍മാനും കണ്‍വീനറും ചേര്‍ന്ന് നടത്തിയ വന്‍ അഴിമതിയെ കുറിച്ച് തെളിവുകള്‍ ലഭിച്ചത്.
കുടിവെള്ള പദ്ധതിയില്‍ പോലും അഴിമതി നടത്തിയ നിര്‍മാണ കമ്മിറ്റി ചെയര്‍മാനെതിരേയും കണ്വീനര്ക്കുമെതിരേയും പ്രതികരിക്കുക എന്നെഴുതിയ പോസ്റ്ററുകളും പ്രദേശത്ത് പതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."