പ്രകടമായത് സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധമുഖം: പി.കെ ജയലക്ഷ്മി
കല്‍പ്പറ്റ: പൊമ്പിളൈ ഒരുമയുടെ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കെതിരേ മന്ത്രി എം.എം മണി നടത്തിയ പ്രസംഗത്തിലൂടെ ഇടത് സര്‍ക്കാറിന്റെ സ്ത്രീവിരുദ്ധ മുഖമാണ് പ്രകടമായതെന്ന് മുന്‍ മന്ത്രിയും കെ.പി.സി.സി.എക്‌സിക്യുട്ടീവ് മെമ്പറുമായ പി.കെ ജയലക്ഷ്മി ആരോപിച്ചു.
കേരളത്തിലെ സ്ത്രീക ളുടെ ഏറ്റവും വലിയ സമരമായിരുന്നു മൂന്നാറില്‍ പൊമ്പിളൈ ഒരുമയുടേത്. സമരം നടക്കുമ്പോള്‍ താനും അവിടെ പോയിരുന്നു.
പാവപ്പെട്ടവരും നിരാലംബരുമായ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടന്ന ജനകീയ സമരമായിരുന്നു അത്. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് മന്ത്രി മണി അപമാനിച്ചത്. സ്ത്രീത്വത്തിന്റെ വിലയറിയാത്തവരാണ് ഇത്തരക്കാര്‍. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാന്യമായി കേരളത്തില്‍ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. സംരംക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായവര്‍ സ്ത്രീവിരുദ്ധരാകുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ജയലക്ഷ്മി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."