HOME
DETAILS

സഹായം വേണ്ട: പൊലിസിനെ ബുദ്ധിപൂര്‍വം അകറ്റിനിര്‍ത്തി കസ്റ്റംസ്

  
backup
July 09 2020 | 03:07 AM

%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ac%e0%b5%81%e0%b4%a6

 

സ്വന്തം ലേഖകന്‍
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ തുടക്കം മുതല്‍തന്നെ കസ്റ്റംസ് നടത്തുന്നത് ശക്തമായ വല മെനഞ്ഞുകൊണ്ടുള്ള രഹസ്യനീക്കങ്ങള്‍. സ്വര്‍ണം പിടികൂടിയപ്പോള്‍ മുതല്‍ സംസ്ഥാന പൊലിസിന്റെ സഹായം തേടാതിരിക്കാന്‍ കസ്റ്റംസ് പ്രത്യേകം ശ്രദ്ധിച്ചു. വെറും സ്വര്‍ണക്കടത്ത് കേസിലുപരി രാഷ്ട്രീയത്തിലെ പ്രമുഖരിലേക്ക് എത്തുമെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ടതിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്നു വ്യക്തം.
ഗള്‍ഫില്‍നിന്നു വന്ന പാക്കേജ് പിടിച്ചെടുക്കുമെന്നുറപ്പായതോടെ തിരിച്ചയക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നുതന്നെ നിര്‍ദേശം വന്നത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ സ്രാവുകള്‍ പിന്നാമ്പുറത്തുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് വിദേശകാര്യ വകുപ്പിനെയും കേന്ദ്ര ആഭ്യന്തരവകുപ്പിനെയും സംഭവം അറിയിച്ച ശേഷം തുടര്‍നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
സരിത്തിനെ ചോദ്യം ചെയ്യാനാണെന്ന വ്യാജേനയാണ് വിളിച്ചുവരുത്തിയത്. പൂട്ട് ഒരുക്കി വച്ചാണ് വിളിക്കുന്നതെന്ന സംശയം അപ്പോഴും ഉയര്‍ന്നിരുന്നില്ല. സരിത്ത് സ്വപ്നയുടെ പേര് പുറത്തുപറഞ്ഞതോടെ കാര്യങ്ങള്‍ക്ക് വേഗത കൈവന്നു. എന്നിട്ടും പൊലിസിനെ അറിയിച്ചില്ല.
സംസ്ഥാനസര്‍ക്കാരിലെ ചില ഉന്നതര്‍ ചില പൊലിസ് ഉന്നതരെ വച്ച് പല കേസുകളിലും നടത്തുന്ന കള്ളക്കളികള്‍ വെളിച്ചത്തുവന്നിരുന്നതാണ്. വിജിലന്‍സ് പോലും ഇത്തരം കേസുകളില്‍ ആരോപണം നേരിടുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഒളിവില്‍ പോയ സ്വപ്നയെ കണ്ടെത്താനോ അവരുടെ സുഹൃത്ത് സന്ദീപിനെ അന്വേഷിക്കാനോ പൊലിസിന്റെ സഹായം തേടിയില്ല. ഒടുവില്‍ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പോലും പൊലിസിനെ പൂര്‍ണമായും അകറ്റി നിര്‍ത്തിയതും ശ്രദ്ധേയമാണ്. സമയം കളയാതെ കേന്ദ്ര ഏജന്‍സിയെ ഇടപെടുത്തിയതോടെ ഇനി കേസ് തേച്ചുമായ്ച്ചുകളയാന്‍ കഴിയില്ലെന്ന ആശ്വാസത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago