വരള്‍ച്ചയ്ക്കിടയിലും 'പൊന്‍കതിര്‍' റൈസ് വിപണിയിലെത്തി
മങ്കട: കൊടും വരള്‍ച്ചക്കിടയിലും നെല്ല് അരിയാക്കി വിപണിയിലെത്തിച്ച് അങ്ങാടിപ്പുറം കൃഷി ഭവന്റെ മാതൃക. പാടശേഖരങ്ങളില്‍ ഉല്‍പാദിപ്പിച്ച നെല്ലാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ അരിയാക്കി വിപണിയില്‍ ഇറക്കിയത്. കൃഷി ഭവന്‍ ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും വിവിധ കാര്‍ഷിക കൂട്ടായ്മകളുടെയും സഹകരണത്തോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തരിശായ കിടന്ന 75 ഏക്കറോളം പാടശേഖരങ്ങളാണ് ഇത്തവണ കൃഷിയോഗ്യമാക്കിയത്.
ചാത്തനല്ലൂര്‍ പാടശേഖരത്തിലെ ഹുസൈന്‍, റഷീദ്, കുഞ്ഞേവി, അയ്യപ്പന്‍ എന്നിവരുടെയും മറ്റു കര്‍ഷക സുഹൃത്തുക്കളുടെയും ശ്രമ ഫലമായി വരള്‍ച്ചയെ അതി ജീവിച്ചാണ് പാടങ്ങള്‍ പൊന്‍കതിരണിഞ്ഞത്.
തുടര്‍ന്ന് നെല്ല് അരിയാക്കി 'പൊന്‍ കതിര്‍' എന്ന് ബ്രാന്‍ഡ് ചെയത് വിപണിയിലെത്തിക്കുകയായിരുന്നു. 100 ശതമാനം സുരക്ഷിത കൃഷി മാര്‍ഗത്തിലൂടെയും വിശ്വസ്തതയോടെയുമാണ് അരി വിപണിയിലെത്തിച്ചത്. 10 കിലോ, 25 കിലോ പാക്കറ്റുകളില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8129954567 9496028922 എന്ന നമ്പറുകളില്‍ കൃഷി ഭവനുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."