സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ സാരഥികള്‍
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെയും ജനറല്‍ സെക്രട്ടറിയായി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയേയും ട്രഷററായി മാണിയൂര്‍ അഹ്മദ് മുസ്ലിയാരെയും തെരഞ്ഞെടുത്തു.
പ്രസിഡന്റായിരുന്ന സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവില്‍ ജന.സെക്രട്ടറിയായിരുന്ന ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയെ തെരഞ്ഞെടുത്തത്.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ പേര് പ്രഖ്യാപിച്ചത്. സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ അദ്ദേഹം 2005 മുതല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന.സെക്രട്ടറിയായിരുന്നു. അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗം, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലയിലും പ്രവര്‍ത്തിക്കുന്നു. എഴുത്തുകാരനും വാഗ്മിയുമായ ഡോ.നദ്‌വി സുപ്രഭാതം ദിനപത്രം എഡിറ്റര്‍, തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക, ഇസ്ലാമിക് ഇന്‍സൈറ്റ് ജേണല്‍ എന്നിവകളുടെ ചീഫ് എഡിറ്ററാണ്.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി സമസ്ത കേന്ദ്ര മുശാവറാംഗവും കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പരിയങ്ങാട് ജാമിഅ ജൂനിയര്‍ കോളേജ് സെക്രട്ടറി, അല്‍മുഅല്ലിം മാസിക ചീഫ് എഡിറ്റര്‍, അല്‍ ഹസനാത്ത് അറബിക് കോളേജ് സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി എന്നിവയുടെ പരീക്ഷാ ബോര്‍ഡ് അംഗവുമാണ്.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ സമസ്ത കേന്ദ്ര മുശാവറാംഗം, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം കോളേജ് പ്രിന്‍സിപ്പല്‍, തൃക്കരിപ്പൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്്, സുപ്രഭാതം രക്ഷാധികാരി എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
മറ്റു ഭാരവാഹികള്‍: കെ.കെ ഇബ്രാഹിം മുസ്ലിയാര്‍ കോഴിക്കോട്, പുറങ്ങ് മൊയ്തീന്‍ മുസ്ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍) കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്ലിയാര്‍ (സെക്രട്ടറിമാര്‍) ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി (ചെയര്‍മാന്‍, ക്ഷേമനിധി), അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍ (ഡപ്യൂട്ടി ചെയര്‍മാന്‍, ക്ഷേമനിധി) കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍).
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദല്ല മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, എം.അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ കൊടക്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.അബൂബക്കര്‍ മൗലവി ചേളാരി, കെ.കെ.ഇബ്രാഹിം മുസ്ലിയാര്‍ കോഴിക്കോട്, ടി. മൊയ്തീന്‍ മുസ്ലിയാര്‍ പുറങ്ങ്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, സി. മുഹമ്മദലി ഫൈസി പാലക്കാട്, എം. ശാജഹാന്‍ അമാനി കൊല്ലം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, അബ്ദുസ്സ്വമദ് മൗലവി മുട്ടം, എം.കെ. അയ്യൂബ് ഹസനി ബംഗലൂരു, അശ്റഫ് ഫൈസി പനമരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."