HOME
DETAILS

ആഢ്യന്‍പാറ ജല വൈദ്യുതപദ്ധതി പൂര്‍ണമായും നിര്‍ത്തി

  
backup
April 24 2017 | 00:04 AM

%e0%b4%86%e0%b4%a2%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%9c%e0%b4%b2-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%aa%e0%b4%a6%e0%b5%8d

നിലമ്പൂര്‍: ജലക്ഷാമം രൂക്ഷമായതോടെ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചു.  കാലവര്‍ഷത്തിന് പുറമേ തുലാവര്‍ഷം കൂടി കൈവിട്ടതോടെയാണ് കാഞ്ഞിരപ്പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ചെറുകിട വൈദ്യുതി പദ്ധതിയായ ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതി നിര്‍ത്താനിടയാക്കിയത്.
ഇനി തുടര്‍ച്ചയായുള്ള മഴ ലഭിച്ചെങ്കില്‍ മാത്രമേ വൈദ്യുതി ഉല്‍പാദിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍. വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ലഭിക്കുന്നില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി 2015 ജൂണിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഡിസംബറില്‍ ജലലഭ്യത കുറഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ത്തുകയും 2016 ജൂണില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയുമാണ് ചെയ്തത്. 3.5 മെഗാ വാട്ട് വൈദ്യുതി ഉല്‍പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 ഒന്നര മെഗാവാട്ട് ശേഷിയുള്ള രണ്ടും അര മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് പദ്ധതിയിലുള്ളത്. ഇതില്‍ അര മെഗാവാട്ടിന്റെ ജനറേറ്റര്‍മാത്രമാണ് മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ നിന്നും 0.35 മെഗാവാട്ട് മാത്രമേ ഉല്‍പാദിപ്പിക്കാന്‍ സാധിച്ചിട്ടുള്ളു. രാത്രി രണ്ടും മൂന്നും മണിക്കൂറുകള്‍ നിര്‍ത്തിയിട്ടാണ് പകല്‍ സമയങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വൈദ്യുതി ഉല്‍പ്പാദനം ചെറിയ തോതിലെങ്കിലും നടന്നിരുന്നു. ഹൈഡ്രല്‍ പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ചെറുകിട പദ്ധതികളിലൂടെ പരമാവധി വൈദ്യുതി സമാഹരിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെറുകിട പദ്ധതികള്‍ ആരംഭിച്ചത് എന്നാല്‍ ജലത്തെ മാത്രം ആശ്രയിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് മഴക്കുറവ് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. നിലമ്പൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പദ്ധതി തുടക്കം കുറിച്ചത്. കാലവര്‍ഷം ശക്തമായാല്‍ മാത്രമേ ഇനി വൈദ്യുത ഉല്‍പാദനം നടക്കുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  32 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  38 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago