HOME
DETAILS
MAL
ദേശീയപാത വികസനം കല്ലിടല്‍ തുടരുന്നു, വ്യാപാരികള്‍ പ്രതിഷേധിച്ചു
backup
July 10 2018 | 08:07 AM
കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്കകത്ത് അതിര്‍ത്തി നിര്ണയകല്ലുകള് സ്ഥാപിക്കുന്നത് വീണ്ടും തുടരുന്നതിനിടെ പ്രതിഷേധവും ശക്തമായി.
ഇന്നലെ പുത്തന്‍തെരുവില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്ക്കകത്താണ് അതിര്‍ത്തി നിര്ണയക്കല്ലുകള് സ്ഥാപിച്ചത്. ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ഓച്ചിറയില്‍ നിന്നു ഒരാഴ്ച മുന്‍പായിരുന്നു കല്ലിടീല്‍ ആരംഭിച്ചത്. അന്ന് ഓച്ചിറയിലെ വ്യാപാരസ്ഥാപനങ്ങളില്‍ അതിര്‍ത്തി നിര്ണയക്കല്ലുകള് സ്ഥാപിച്ചെങ്കിലും പിന്നീട് പ്രതിഷേധം ഉയര്‍ന്നതോടെ വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കകത്തും സ്ഥാപിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ പുത്തന്‍തെരുവിലെ കടകള്‍ക്കുള്ളില്‍ കല്ലുകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."