ലിവര്‍പൂള്‍ @ 1
ല@ണ്ടന്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള കിരീടപ്പോരാട്ടത്തിന് വേഗത കൂടി. പട്ടികയിലെ ഒന്നാം സ്ഥാനം മാറിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ 3-1ന് സതാംപ്ടണെ തോല്‍പ്പിച്ചതോടെയാണ് സിറ്റിയെ പിന്തള്ളി വീണ്ടും ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
സിറ്റിയേക്കാള്‍ ഒരു മത്സരം അധികം കളിച്ചാണ് ലിവര്‍പൂളിന്റെ പോയിന്റ് നേട്ടം. ലിവര്‍പൂള്‍ 33 മത്സരങ്ങളില്‍നിന്ന് 82 പോയിന്റ് നേടിയപ്പോള്‍ സിറ്റി 32 കളികളില്‍നിന്നാണ് 80 പോയിന്റ് നേടിയിട്ടുള്ളത്. കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ പ്രീമിയര്‍ ലീഗ് കിരീടം ആര് സ്വന്തമാക്കുമെന്നറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. സതാംപ്ടണിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആധികാരിക പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. മത്സരത്തിന്റെ 9-ാം മിനുട്ടില്‍ ഗോള്‍ നേടി ഷെയ്ന് ലോങ് ലിവര്‍പൂളിനെ ഞെട്ടിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ നാബി കെയ്റ്റയിലൂടെ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു. മുഹമ്മദ് സലാഹ് (80), ജോര്‍ദന്‍ ഹെന്ഡേഴ്സണ്(86) എന്നിവരുടെ ഗോളാണ് ചെമ്പടയുടെ വിജയത്തില്‍ നിര്‍ണായകമായത്.
50 ഗോള്‍ സ്വന്തമാക്കി സലാഹ്
ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ 50 ഗോള്‍ നേടി മുഹമ്മദ് സലാഹ്. സതാംപ്ടണെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ ആയിരുന്നു സലാഹ് ലിവര്‍പൂളിനായി തന്റെ 50-ാം ഗോള്‍ നേടിയത്. എട്ട് മത്സരങ്ങള്‍ക്ക് ശേഷം ഗോള്‍ ക@െണ്ടത്തിയ സലാഹ് നേട്ടത്തില്‍ അതിയായ സന്തോഷം ഉണ്ടെ@ന്ന് പറഞ്ഞു. 50ാം ഗോള്‍ എന്നതിലുപരി ആ ഗോള്‍ വിജയത്തില്‍ നിര്‍ണായകമായി എന്നതാണ് കൂടുതല്‍ സന്തോഷം എന്നും സലാഹ് കൂട്ടിച്ചേര്‍ത്തു. ഒരു സീസണ് മുമ്പ് എ.എസ് റോമയില്‍നിന്ന് ലിവര്‍പൂളില്‍ എത്തിയ സലാഹ് അതിവേഗമാണ് 50 പ്രീമിയര്‍ ലീഗ് ഗോളുകളില്‍ എത്തിയത്. 69 മത്സരങ്ങളില്‍ നിന്നാണ് സലാഹ് നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലെ ടോപ്പ് സ്കോറര്‍ ആയിരുന്ന സലാഹ് ഇത്തവണ നേട്ടം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."