കൊണ്ടോട്ടി നഗരസഭയുടെ കുടിവെള്ള ലോറി കട്ടപ്പുറത്ത്
കൊണ്ടോട്ടി: കുടിവെള്ളവുമായി ഓടേണ്ട കൊണ്ടോട്ടി നഗരസഭയുടെ ലോറി നിരത്തിലിറങ്ങാന്‍ രേഖകളില്ലാതെ കട്ടപ്പുറത്ത്. നഗരസഭയുടെ അധീനതയിലുള്ള ലോറിയാണ് മാസങ്ങളായി നഗരസഭാ കാര്യാലയത്തില്‍ തുരുമ്പെടുത്തു നശിക്കുന്നത്. കൊണ്ടോട്ടി പഞ്ചായത്ത് നഗരസഭയായിമാറിയപ്പോള് ലഭിച്ചതാണ് ഈ ലോറി.
വര്‍ഷങ്ങള്‍ക്കു മുന്‍പു കൊണ്ടോട്ടിയില്‍ ഫുട്ബോള്‍ നടത്തിപ്പുകാര്‍ ലാഭവിഹിതമായി പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കു നല്കിയ തുക ഉപയോഗിച്ചു വാങ്ങിയതാണിത്. വേനല്ക്കാലത്തു കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ ശുദ്ധജല വിതരണത്തിനും പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കും ലോറി ഓടിയിരുന്നെങ്കിലും ഏറെക്കാലായി ഉപയോഗിക്കാനായിരുന്നില്ല.
ലോറി അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കണമെങ്കില്‍ വലിയ തുക ചെലവഴിക്കണം. എന്നാല്‍, ആര്.സി ബുക്ക് അടക്കുമുള്ള രേഖകളില്ലാത്തതിനാല്‍ ലോറി നന്നാക്കിയാലും ഓടിക്കാനാകില്ലെന്നതാണ് വസ്തുത. ലോറിയുടെ രേഖകള്‍ തിരഞ്ഞു മടുത്ത അധികൃതര്‍ ഒടുവില്‍ ഡ്യൂപ്ലിക്കേറ്റ് ആര്.സി നേടാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."