കെ.പി.എല്‍: ഗോകുലത്തിന് ജയം, ബ്ലാസ്റ്റേഴ്സിന് തോല്‍വി
കൊച്ചി: കെ.പി.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എഫ്.സി തൃശൂരിനോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. തൃശൂരിന്റെ ഹോം മത്സരത്തില്‍ ഇതേ സ്കോറിന് ബ്ലാസ്റ്റേഴ്സ് തൃശൂരിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നലത്തെ ജയം തൃശൂരിന് ബ്ലാസ്റ്റേഴ്സിനോടുള്ള മധുരപ്രതികാരം കൂടിയായി.
31ാം മിനുട്ടില്‍ സിബന് വര്‍ഗീസും 66ാം മിനുട്ടില്‍ ഉച്ചെയുമായിരുന്നു തൃശൂരിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്. 82ാം മിനുട്ടില്‍ സുരജ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് എഫ്.സി തൃശൂരിന് 10 പോയിന്റായി. എങ്കിലും 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് ഗ്രൂപ്പില്‍ ഒന്നാമത്.
മറ്റൊരു മത്സരത്തില്‍ ഗോകുലം കേരള എഫ്.സി എഫ്.സി കേരളയെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ട@ു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിലാണ് ഗോകുലത്തിന്റെ ര@ണ്ടു ഗോളുകളും പിറന്നത്. 40ാം മിനുട്ടില്‍ സബായും 45ാം മിനുട്ടില്‍ സഞ്ജുവുമാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. രണ്ട@ാം പകുതിയില്‍ ഉസ്മാന് സയ്യിദാണ് എഫ്.സി കേരളയ്ക്കായി ഗോള്‍ കണ്ടെത്തിയത്.
എട്ട് മത്സരം പൂര്‍ത്തിയാക്കിയ ഗോകുലം എട്ടിലും ജയം സ്വന്തമാക്കി. 24 പോയിന്റുമായി ഗോകുലമാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. മറ്റൊരു മത്സരത്തില്‍ ഷൂട്ടേഴ്സ് പടന്ന ജയം സ്വന്തമാക്കി. തൃക്കരിപ്പൂരില്‍ നടന്ന മത്സരത്തില്‍ രണ്ട@ിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ഷൂട്ടേഴ്സിന്റെ വിജയം. കോവളം എഫ്.സിയേയാണ് ഷൂട്ടേഴ്സ് പരാജയപ്പെടുത്തിയത്. വിഷ്ണുവിന്റെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഷൂട്ടേഴ്സിന്റെ ഉജ്ജ്വല ജയം. ശ്രുബിന് ഇരട്ടഗോളുകളും സുധിന്‍ ഒരു ഗോളും സ്വന്തമാക്കി. ഏഴ് മത്സരങ്ങളില്‍ നിന്നായി ഷൂട്ടേഴ്സ് പടന്നക്ക് 12 പോയിന്റായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."