ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി
ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ സ്ഥാപക നേതാവുമായ എം.ജി.ആറിന്റെ പേരില്‍ അറിയപ്പെടും.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗസറ്റ് വിജ്ഞാപന പ്രകാരം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഡോ. എം.ജി രാമചന്ദ്രന് ചെന്നൈ സെന്‍ട്രര്‍ റെയില്‍വേ സ്റ്റേഷന് എന്നാക്കിയിട്ടുണ്ട്.
മാര്‍ച്ച് ഒന്‍പതിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് എതിര്പ്പുണ്ടാകാത്തതും പേരുമാറ്റത്തിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. പേരുമാറ്റത്തിന് പ്രധാനമന്ത്രി പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."