HOME
DETAILS
MAL
കശ്മീരില്‍ പി.ഡി.പി നേതാവ് വെടിയേറ്റു മരിച്ചു
backup
April 24 2017 | 10:04 AM
ശ്രീനഗര്‍: പി.ഡി.പി പുല്‍വാമ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗനി ദര് വെടിയേറ്റു മരിച്ചു. കശ്മീരില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കൂടിക്കാഴ്ച നടത്തുന്ന ദിവസത്തിലാണ് സംഭവം.
ഉപതെരഞ്ഞെടുപ്പിനെത്തുടര്ന്നുണ്ടായ സംഘര്‍ഷത്തിനു ശേഷം പുല്‍വാമയിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. അതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."