HOME
DETAILS

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം; മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു

  
backup
July 10 2018 | 18:07 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2

കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയെ ആധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. കെ.എസ്.ഇ.ബി സിവില്‍ വിഭാഗമാണു പ്ലാന്‍ തയാറാക്കിയത്. കിഫ്ബിയില്‍ നിന്നു ഫണ്ട് ലഭ്യമാക്കാനാണു ശ്രമം.

നിലവിലുള്ള രണ്ടുനിലയുള്ള മെയിന്‍ ബില്‍ഡിങ്ങിനു മുകളില്‍ മൂന്നുനില കൂടി നിര്‍മിച്ച് അഞ്ചുനില കെട്ടിടവും സുനാമി ബില്‍ഡിങ് നില്‍ക്കുന്ന സ്ഥലത്തു നിന്നു പടിഞ്ഞാറോട്ട് എട്ടു നിലകളിലായി പുതിയ കെട്ടിടവുമാണു നിര്‍മിക്കുക. രണ്ടുനിലകളും തമ്മില്‍ മൂന്നാമത്തെ നിലയില്‍ ബന്ധിപ്പിക്കും. പുതിയ ദേശീയപാത വികസനം വരുമ്പോള്‍ ഒരുഭാഗത്തു നിര്‍മിക്കുന്ന സര്‍വിസ് റോഡിലൂടെയാവും ആശുപത്രിയിലേക്കു പ്രവേശിക്കുക. കെട്ടിടത്തിനു പടിഞ്ഞാറു ഭാഗത്തു കൂടി തെക്കുവശത്തെ റോഡിലേക്കായിരിക്കും പുറത്തേക്കുള്ള വഴി. ബില്‍ഡിങ്ങിന്റെ നാലു വശവും എന്‍.ബി.സി കോഡ് പ്രകാരമുള്ള ആറു മീറ്റര്‍ സര്‍വിസ് റോഡും നിര്‍മിക്കും.
ഭാവി ആശുപത്രി വികസനം കൂടി മുന്നില്‍ കണ്ടുള്ള 65 കോടി രൂപയുടെ വികസന മാസ്റ്റര്‍ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. കെ.എസ്.ഇ.ബി സിവില്‍ വിഭാഗത്തിനു വേണ്ടി തിരുവനന്തപുരം എം.ജി.എം ആര്‍ക്കിടെക്റ്റാണു രൂപരേഖ തയാറാക്കിയിരിക്കുന്നത്. രൂപരേഖയും വികസന മാസ്റ്റര്‍ പ്ലാനും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഏറ്റുവാങ്ങി. അടുത്തദിവസം തന്നെ മാസ്റ്റര്‍ പ്ലാന്‍ ആരോഗ്യമന്ത്രിക്കു സമര്‍പ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സന്‍ എം. ശോഭന അധ്യക്ഷയായി.
ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍ പിള്ള, സ്ഥിരംസമിതി അധ്യക്ഷരായ സുബൈദ കുഞ്ഞുമോന്‍, പി. ശിവരാജന്‍, സുരേഷ് പനക്കുളങ്ങര, പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.കെ വിജയഭാനു, ജി. രാധാകൃഷ്ണന്‍, എ. ഷാജഹാന്‍, എം.ജി മഹേഷ്, സി. വിജയന്‍ പിള്ള, എന്‍.സി ശ്രീകുമാര്‍, എസ്. ശക്തികുമാര്‍, ശിവപ്രസാദ്, ആര്‍.എം.ഒ ഡോ. അനൂപ് കൃഷ്ണന്‍, നഴ്‌സിങ് സൂപ്രണ്ട് വിജയമ്മ സംസാരിച്ചു. അനുമതി ലഭിച്ചാല്‍ രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago