HOME
DETAILS
MAL
ദേശീയപാത: അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിക്കണമെന്ന്
backup
July 10 2018 | 18:07 PM
കരുനാഗപ്പള്ളി: നാഷനല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പുതുതായി തയാറാക്കിയ അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിക്കണമെന്ന് എന്‍.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂനിയന്‍ ആവശ്യപ്പെട്ടു.
നിയമങ്ങളും അംഗീകൃത മാനദണ്ഡങ്ങളും ലംഘിച്ചുള്ള ദേശീയപാത വികസനത്തിനെതിരേ യൂനിയന്‍ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുമെന്നു നേതാക്കള്‍ പറഞ്ഞു.
ദേശീയപാത വികസനത്തിനു യൂനിയന്‍ എതിരല്ല. എന്നാല്‍ നടപടികള്‍ സുതാര്യവുമായിരിക്കണം. നിലവിലെ ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് തുല്യമായി സ്ഥലം എടുക്കണമെന്നാണു യൂനിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിലവിലെ റോഡിന്റെ കിഴക്കുള്ള വന്‍കിട കച്ചവടക്കാരെ സംരക്ഷിക്കുന്ന വിധത്തിലാണു പുതിയ അലൈന്മെന്റ് തയാറാക്കിയിട്ടുള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂനിയന്‍ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."