HOME
DETAILS

ഐ.അര്‍.ഇ കമ്പനിയിലേക്കുള്ള ഡി.വൈ.എഫ്.ഐ സമരം അക്രമാസക്തം

  
backup
April 24 2017 | 18:04 PM

308209-2

 

ചവറ: നിരാഹാര സമരം നടന്നു വരുന്ന ഐ.ആര്‍.ഇയിലേക്ക് പ്രകടനവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗേറ്റ് കടന്ന് കമ്പനിക്കുള്ളില്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ഓഫിസിനു മുന്നിലെ ചെടിച്ചട്ടികള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. പോര്‍ച്ചില്‍ കിടന്ന കാറിന് നേരെ തിരിഞ്ഞതോടെ ചവറ സി.ഐയും, എസ്.ഐയും ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ കൈയേറ്റം. സമരാനുകൂലികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി എത്തിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി കമ്പനിക്കുള്ളില്‍ കടക്കുകയായിരുന്നു.
കമ്പനിയിലേക്കുള്ള വാഹനങ്ങളെയും ജിവനക്കാരെയും തടഞ്ഞ പ്രവര്‍ത്തകരെ പൊലിസ് പിന്തിരിപ്പിച്ചതിന് പിന്നാലെയാണ് പ്രകടനം നടത്തിയത്. കമ്പനി സെക്യൂരിറ്റിക്കാര്‍ നോക്കിനില്‍ക്കെയാണ് അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കമ്പനിക്കുള്ളില്‍ കയറിയത്. സെക്യുരിറ്റി ജീവനക്കാരുടെ അഭാവത്തില്‍ പോലിസ് ഇടപെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ നേതാക്കളായ അഭിലാഷ്, അനില്‍, അജീഷ്, രതീഷ്, സംജിത്ത്, മനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കമ്പനിക്കുള്ളില്‍ പ്രകടനവും അക്രമവും നടത്തിയതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചു. അനുമതിയില്ലാതെ കമ്പനിയില്‍ പ്രവേശിച്ചതിനും അക്രമം നടത്തിയതിനും പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  44 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago