HOME
DETAILS
MAL
11.30 ലക്ഷം തട്ടിയ സംഭവത്തില്‍ എഴുപത്തഞ്ചുകാരന് റിമാന്‍ഡില്‍
backup
July 10 2018 | 18:07 PM
പെരിന്തല്‍മണ്ണ: കാര്‍ വാഷിങ് മെഷീന് നല്‍കാമെന്നേറ്റ് പണം വാങ്ങി വഞ്ചിച്ച കേസില്‍ എഴുപത്തിയഞ്ചുകാരനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശി വലിയവീട്ടില്‍ ഗില്‍ബര്‍ട്ട് കൊര്ണോലിനാണ് റിമാന്‍ഡില്‍ കഴിയുന്നത്. നാലുവര്‍ഷം മുന്‍പ് കാര്‍ വാഷിങ് മെഷീന് നല്‍കാമെന്നേറ്റ് 11,30,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. കരുവാരക്കുണ്ട് സ്വദേശികളായ അനില്‍കുമാര്‍, നൗഷാദ് എന്നിവരില്‍ നിന്നാണ് പലതവണയായി പണംവാങ്ങിയത്. ഇതില്‍ രണ്ടുലക്ഷം രൂപ പിന്നീട് തിരിച്ചുനല്‍കി. അനില്‍കുമാറിന്റെ പരാതി പ്രകാരം പെരിന്തല്‍മണ്ണ എസ്.ഐമാരായ സുരേഷ്കുമാര്‍, മഞ്ജിത്ത് ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞദിവസം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."