മഴയില്‍ പാപനാശത്ത് കുന്നിടിഞ്ഞു; മൂന്നു പേര്‍ക്ക് പരുക്ക്
വര്‍ക്കല: പ്രാധാന ബീച്ചിന് തൊട്ടടുത്ത് പാപനാശത്ത് പിന്നെയും കുന്നിടിഞ്ഞു. ബലിമണ്ഡപത്തിന് മുന്നിലാണ് വിണ്ടു കീറി നിന്ന കുന്നിന്റെ ഒരു ഭാഗം നിലം പൊത്തിയത്. ബലിതര്‍പ്പണ ചടങ്ങിനെത്തിയ ഒരു കുട്ടിക്കും രണ്ട് വൃദ്ധര്‍ക്കും പരുക്കേറ്റു. ചാത്തന്നൂര്‍ സ്വദേശിയായ ബാലചന്ദ്രന്‍പിള്ള(71), ആറ്റിങ്ങല്‍, പൊയ്കമുക്ക് സ്വദേശികളായ സീത(58), ആദിന (9) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്.
ബലിമണ്ഡപത്തിന് മുന്നിലെ വഴിയിലേക്കാണ് കുന്നിടിഞ്ഞു വീണത്. സാധാരണ ഈ വഴിയില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാറുണ്ട്. കോരിച്ചൊരിയുന്ന മഴയായതിനാലാണ് ഇവിടം വിജനമായത്. പരുക്കേറ്റവരെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയും ചെയ്തു.
ബലിമണ്ഡപത്തിന് തൊട്ട് ചേര്‍ന്നാണ് പാപനാശം കുന്നുകളുടെ ഒരു നിര ആരംഭിക്കുന്നത്. തറ നിരപ്പില്‍ നിന്നാരംഭിച്ച് അറുപതടിയോളം ഉയരം കൈവരിക്കുന്നിടത്താണ് ഒരു ഭാഗം താഴേക്ക് അടര്‍ന്നു വീണത്. ബലിമണ്ഡപത്തില്‍ വച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി നീങ്ങിയവരുടെ മേലേക്കാണ് കുന്നിന്‍ ഭാഗം പതിച്ചത്. ആദിനയുടെ കാലിനു മുറിവുണ്ടെങ്കിലും മൂവര്‍ക്കും നിസാര പരുക്കുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."