കൊവിഡ്: ബഹ്‌റൈനില്‍ മരണസംഖ്യ 100 കടന്നു
മനാമ: കൊവിഡ് മൂലം ബഹ്‌റൈനില്‍ മരണപെട്ടവരുടെ എണ്ണം 100 കവിഞ്ഞു.ബഹ്‌റെന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 101 പേരാണ് കോവിഡ്19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 3 പേര്‍ മരണപ്പെട്ടു. രണ്ട് സ്വദേശികളും ഒരു പ്രവാസിയുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. തൊട്ടു മുന്‍ ദിവസങ്ങളിലൊന്നും രാജ്യത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.ഇത് ആശ്യാസകരമായിരുന്നു.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ 9391 പേരില്‍ നടത്തിയ പരിശോധനയില്‍ 610 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 339 പേര്‍ പ്രവാസികളാണ്. അതേ സമയം 503 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 4757 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 53 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 26073 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 630753 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."