വിദേശത്തു നിന്നെത്തുന്നവരേക്കാള് സമ്പര്‍ക്ക രോഗികള്‍, പരിഭ്രാന്തിയില്‍ കേരളം
തിരുവനനന്തപുരം: ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം വീണ്ടും റെക്കോര്‍ഡിലേക്ക്. സാധാരണ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരേക്കാള്‍ എത്രയോ താഴെയാണ് സമ്പര്‍ക്ക കേസുകള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇന്നത് 204 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27-ന് 5.11 ശതമാനമായി. ജൂണ്‍ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കില്‍ അത് 20.64 ആയി ഉയര്‍ന്നിരിക്കുകയാണ്.
123 പേര് വിദേശത്ത് നിന്ന് വന്ന 123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴാണ് സമ്പര്ക്കത്തിലൂടെയുണ്ടായ രോഗ ബാധ 204 ആയി. തിരുവനന്തപുരം ജില്ലയില്‍ 105 പേര്‍ക്ക് സമ്പര്ക്കരോഗമുണ്ടായി.
152112 പേര് നിരീക്ഷണത്തിലുണ്ട്. 3512 പേര് ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി. 2,76,878 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4528 സാമ്പിള്‍ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 70,112 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."