HOME
DETAILS
MAL
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന്
backup
July 16 2016 | 18:07 PM
കല്‍പ്പറ്റ: കാട്ടികുളം ടൗണില്‍ നിയമ വ്യവസ്ഥകളെ വെല്ലു വിളിച്ച് ഗുണ്ടായിസത്തിലൂടെ അരാജകത്വവും അക്രമങ്ങളും സൃഷ്ടിക്കുവരെ നിയന്ത്രിക്കാന്‍ നിയമ പാലകര്‍ തയാറാവണമെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാട്ടികുളം ടൗണില്‍ വ്യാപാരികളെ മര്‍ദിച്ചവരെയും അതിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെയും നിയമ നടപടികളെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ അധ്യക്ഷനായി. ജന. സെക്രട്ടറി ഒ.വി വര്‍ഗീസ്, കെ ഉസ്മാന്, ഇ ഹൈദ്രു, നൗഷാദ് കാക്കവയല്‍, കെ.ടി ഇസ്മയില്‍, പി.വി മഹേഷ്, ജോജിന്‍ ടി ജോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."