HOME
DETAILS

പാരിപ്പള്ളി മെഡിക്കല്‍ കോളജ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടത്തുന്ന പ്രചാരണം വാസ്തവവിരുദ്ധം; യു.ഡി.എഫ്

  
backup
April 07 2019 | 04:04 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-14

കൊല്ലം:പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ പേരില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്തുതകള്‍ക്ക് വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കെ.സി രാജനും കണ്‍വീനര്‍ ഫിലിപ്പ് കെ. തോമസും പ്രസ്താവനയില്‍ പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്ത പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഔദ്യോഗിക രേഖകള്‍ക്കും വസ്തുതകള്‍ക്കും വിരുദ്ധമായി ഔദ്യോഗികകാര്യങ്ങള്‍ വിശദീകരിക്കുന്നത് നീതി ആയോഗ് വൈസ് പ്രസിഡന്റ് നടത്തിയതിന് സമാനമായ പരാമര്‍ശമാണ്.
ഈ വീഡിയോ പ്രചരിപ്പിക്കാന്‍ വരണാധികാരി അധികാരം നല്‍കിയിട്ടുണ്ടോയെന്ന് നേതാക്കള്‍ ചോദിച്ചു. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി സംസ്ഥാനത്തെ മന്ത്രിമാര്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും പെരുമാറ്റച്ചട്ടലംഘനത്തിന് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും നിരോധന ഉത്തരവ് വാങ്ങിയവരാണ് സി.പി.എം നേതാക്കള്‍. കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സമരപരമ്പരയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് കൊല്ലത്തെ സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാല്‍.
കോളജിന്റെ പിതൃത്വം അവകാശപ്പെടുന്ന മന്ത്രി കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനെ ന്യായീകരിക്കുന്നുവെങ്കില്‍ എന്തിനുവേണ്ടിയാണ് കോളേജിനെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തുന്നതെന്ന് വെളിപ്പെടുത്തണം. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഇടപെടലും ഒന്നുകൊണ്ടുമാത്രമാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സാധ്യമായത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ശക്തമായ നിലപാടുകൊണ്ടാണ് സി.പി.എം നേതാക്കള്‍ നല്‍കിയ കേസിലുണ്ടായ നിരോധന ഉത്തരവ് പിന്‍വലിച്ച് കോളേജ് ഏറ്റെടുത്തത്. യു.ഡി.എഫ് സര്‍ക്കാര്‍ കോളേജ് ഏറ്റെടുത്ത് ഒന്നാം വര്‍ഷം എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്.
കോളജില്‍ 2016ല്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് അഡ്മിഷന് ആവശ്യമായ അന്തിമഘട്ട തുടര്‍നടപടികള്‍ എല്‍.ഡി.എഫ് ഉപേക്ഷിച്ചതുകൊണ്ടാണ് 2016 ല്‍ പ്രവേശനം തടസപ്പെട്ടത്. 2017ലും കോളജില്‍ നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താതെ മനഃപൂര്‍വം കുറവുകള്‍ സൃഷ്ടിച്ച് കോളജ് അട്ടിമറിക്കാന്‍ ശ്രമിച്ചു. 2017 ലും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിഷയം ലോക്‌സഭയിലും കേന്ദ്രസര്‍ക്കാരിലും ഉന്നയിച്ചു. ലോധാ കമ്മിറ്റി മുമ്പാകെ ഹര്‍ജി നല്‍കി. ലോധാ കമ്മിറ്റി ഫയല്‍ വിളിച്ചുവരുത്തി കുറവുകള്‍ നികത്താന്‍ സമയം അനുവദിച്ചുകൊണ്ട് നിബന്ധനകള്‍ പ്രകാരം അനുമതി നല്‍കാന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാംവര്‍ഷ എംബി.ബി.എസ് പ്രവേശനം സാധ്യമായത്. വര്‍ഷം രണ്ട് പിന്നിട്ടിട്ടും ലോധാ കമ്മിറ്റി കണ്ടെത്തിയ കുറവുകള്‍പോലും നികത്താന്‍ തയാറാകാതെയാണ് കോളജിന്റെ മേല്‍ അവകാശവാദം ഉന്നയിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  32 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 hours ago