കനകോത്സവം: പൂരനഗരിയായി സൂര്യകാന്തി മൈതാനം
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് കനകക്കുന്ന് സൂര്യകാന്തിയില്‍ സംഘടിപ്പിക്കുന്ന കനകോത്സവം നേച്ചര്‍ ആന്‍ഡ് മീഡിയ എക്‌സ്‌പോയ്ക്ക് തിരിതെളിഞ്ഞതോടെ പൂരനഗരിയായി മാറിയിക്കുകയാണ് കനകക്കുന്ന് സൂര്യകാന്തി മൈതാനം.
ഇന്നലെയോടെ മുഴുവന്‍ സ്റ്റാളുകളും തുറന്നതോടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലവറയായി സൂര്യകാന്തി മൈതാനം മാറി. വേനല്‍ച്ചൂട് അകറ്റുന്നതിനായി ശീതീകരിച്ച സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദേശീയ പക്ഷിമൃഗ പ്രദര്‍ശനം, ചക്കമാമ്പഴവാഴ മഹോത്സവം, അലങ്കാര മല്‍സ്യ പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ വേറെയും .
കേരള പോലീസ് സൈബര്‍ ഡോമിന്റെ സ്റ്റാളും ഒരുക്കിയിരിക്കുന്നു. ആധുനിക യന്ത്രത്തോക്കുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്ളവയാണ് ഇന്ത്യന്‍ സൈന്യം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. നേവിയുടെ സ്റ്റാളില്‍ യുദ്ധത്തിന് ഉപയോഗിക്കുന്ന ഷിപ്പുകളുടെയും മിസൈലുകളുടെയും, സീക്കിംഗ് 29, സീക്കീംഗ് 30 തുടങ്ങിയ യുദ്ധ ഹെലികോപ്റ്ററുകളുടെ മാതൃകകള്‍ കാണാം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയുടെ സ്റ്റാളുകകള്‍ ഒരുമിച്ച് ആദ്യമായാണ് ഒരിടത്ത് ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.മലയാള പത്രമാധ്യമങ്ങളുടെ ചരിത്രം പറയുന്ന മാധ്യമ ചരിത്ര പ്രദര്‍ശനം ഏറെ ശ്രദ്ധേയമാണ്. കനകോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് മുഖ്യാതിഥിയായെത്തുന്നത് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയാണ്. ദേവരാഗ മ്യൂസിക് ബാന്‍ഡിന്റെ ബാന്‍ഡും തുടര്‍ന്ന്് ദിവ്യാ ഉണ്ണിയുടെ നൃത്തവും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."