HOME
DETAILS
MAL
മണിപ്പൂര്‍ ആരോഗ്യ മന്ത്രി പട്ടണക്കാട് ഹോമിയോ ആശുപത്രി സന്ദര്‍ശിച്ചു
backup
July 10 2018 | 19:07 PM
തുറവൂര്‍: ഹോമിയോ ചികിത്സയുടെ ഗുണങ്ങള്‍ പഠിക്കാന്‍ മണിപ്പൂര്‍ ആരോഗ്യ മന്ത്രിയും സംഘവും പട്ടണക്കാട് ഗവ. ഹോമിയോ ആശുപത്രി സന്ദര്‍ശിച്ചു.
ആലപ്പുഴ ഹോംകോയില്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രി എല്‍.ജയന്തകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പട്ടണക്കാട് ആശുപത്രി സന്ദര്‍ശിച്ചത്. മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റു ലഭിച്ച ആശുപത്രികളിലൊന്നാണ് പട്ടണക്കാട് ഹോമിയോ ആശുപത്രി.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷെറീഫ് ,വൈസ് പ്രസിഡന്റ് മഞ്ജു ബേബി, മറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ഹോമിയോ ആശു പത്രിയുടെ ചികിത്സാരീതികളെപ്പറ്റി ഡോ.എം. സ്നേഹ വിശദീകരിച്ചു. ഹോം കോ മാനേജിങ് ഡയറക്ടര്‍ ഡോ.പി. ജോയി, മണിപ്പൂര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ലാമങ്ക എന്നിവര്‍ മന്ത്രിയോടപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."