കൊഴിഞ്ഞാമ്പാറ ഗവ. ഐ.ടി.ഐ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
പാലക്കാട്: കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം ജൂലൈ 12 രാവിലെ 10ന് കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന തൊഴില്‍ നൈപുണ്യ- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
680 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 2.5 കോടി ചെലവഴിച്ചാണ് നിര്‍മിച്ചത്. രണ്ട് നിലകളുളള അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കും മൂന്ന് വര്‍ക്‌ഷോപ്പുകളുമാണ് നിര്‍മിച്ചിട്ടുളളത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ താഴത്തെ നിലയില്‍ ഓഫീസ്, സ്റ്റാഫ് റും, പ്രിന്‍സിപ്പല്‍ റൂം, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിയും മുകളിലെ നിലയില്‍ നാല് ക്ലാസ് മുറികളും ഒരു കംപ്യൂട്ടര്‍ ലാബും പെണ്‍കുട്ടികളുടം റെസ്റ്റ് റൂമുമാണ് ഉള്ളത്. ക്ലാസ്മുറികളില്‍ മൂന്നെണ്ണവും സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ്. നാല് ഏക്കര്‍ 84 സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഫിറ്റര്‍ ട്രേഡില്‍ 40 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇലക്ട്രീഷന്‍, പ്ലംബര്‍ ട്രേഡുകള്‍ക്കുള്ള സൗകര്യവും കോളെജില്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴ്‌സിനുള്ള അനുമതി ലഭിച്ചാലുടന്‍ ക്ലാസുകള്‍ ആരംഭിക്കും.
വടകരപ്പതി പഞ്ചായത്തിലെ താല്‍ക്കാലിക കെട്ടിടത്തില്‍ 2016 ജനുവരി അഞ്ചിനാണ് ഐ.ടി.ഐ പ്രവര്‍ത്തനം ആരംഭിച്ചത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്ലിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് (കെ.എസ്.സി.സി) കെട്ടിടം നിര്‍മിച്ചത്. ഇതിനായി 3.5 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. എന്നാല്‍ 2.5 കോടി രൂപയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി.
ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാവുന്ന പരിപാടിയില്‍ പി.കെ.ബിജു എം.പി മുഖ്യപ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ ലില്ലി ജോസഫ് റിപോര്‍ട്ട് അവതരിപ്പിക്കും. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ.മാധവന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ അഡ്വ. വി. മുരുകദാസ്, കെ. ചിന്നസ്വാമി, കണ്ണൂര്‍ മേഖലാ ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, തുരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ (ട്രെയിനിങ്) ഇ.എച്ച്. റംല, പാലക്കാട് ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയ്‌നിങ് കെ. പി. ശിവശങ്കരന്‍, ജില്ലാ നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സി. രതീശന്‍, കൊഴിഞ്ഞാമ്പാറ ഗവ. കോളെജ് പ്രിന്‍സിപ്പല്‍ ഡോ. കെ.മണി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. ജി. ജോര്‍ജ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. ധന്യ, വൈസ് പ്രസിഡന്റ് ആര്‍.പങ്കജാക്ഷന്‍, മെംബര്‍ എന്‍.കെ. മണികുമാര്‍, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."