HOME
DETAILS
MAL
കനത്ത മഴ; അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
backup
July 11 2020 | 02:07 AM
പാറ്റ്ന: കനത്ത മഴയെ തുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നു ദിവസത്തേയ്ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബിഹാര്‍, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്, ചത്തിസ്ഗഢ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ അസമില്‍ തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനം വെള്ളപ്പൊക്കത്തിലാണ്. ഇത് രണ്ടുലക്ഷത്തോളം പേരെ ബാധിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 64 പേര് മരിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."