കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തി: യാത്രക്കാര്‍ ദുരിതത്തില്‍
കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ പണിത കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയായി മാറി. ഇവിടെയുണ്ടായിരുന്ന കംഫര്‍ട് സ്റ്റേഷന്‍ പാടെ തകര്‍ന്നു വീഴുന്ന അവസ്ഥയിലായതോടെ സൗകര്യ പ്രദമായ ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിതത്. കാലവര്‍ഷം കൂടി കടന്നു വന്നതോടെ ബസ് സ്റ്റാന്‍ഡും പരിസരവും മൂത്രവും മറ്റു മാലിന്യങ്ങളും കൂടിച്ചേര്‍ന്നൊഴുകി ഏറെ വൃത്തിഹീനമായി മാറിയിരിക്കുകയാണ്.
നേരത്തെ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗശൂന്യമായതോടെ രണ്ടുനിലകളിലായി സൗകര്യപ്രദമായ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
പുതിയ ഭരണ സമിതി ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ കംഫര്‍ട്ട് സ്റ്റേഷനു കക്കൂസിലെയും മൂത്രപ്പുരയിലെയും മാലിന്യം തള്ളുന്നതിനുള്ള ടാങ്ക് ഇല്ലെന്ന കാര്യം ഓര്‍ക്കുന്നത്. ഇതോടെയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായത്.
തൊട്ടടുത്തുള്ള പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അല്‍പ്പം ആശ്വാസകമാണെങ്കിലും ഇവിടുത്തെ മൂത്രപ്പുരയില്‍ നിന്നുള്ള മലിനജലം നേരെ ഒഴുകുന്നത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കാണ്. ഇതില്‍ ചവിട്ടി നടന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും ബസുകളില്‍ കയറുന്നതും ഇറങ്ങുന്നതും.
ഇതിനെചൊല്ലി യാത്രക്കാരും കംഫര്‍ട്ട്‌സ്‌റ്റേഷന്‍ ജോലിക്കാരും തമ്മിലുള്ള വാക്കേറ്റവും ഇവിടെ പതിവാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."