പൂവണിയുന്നത് കര്‍ഷകരുടെ ചിരകാല സ്വപ്നം:കര്‍ഷക സമിതി
ഇരിട്ടി : അമ്പലക്കണ്ടിയിലെ 261 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിലൂടെ കൃഷിഭൂമിയുടെ അവകാശികളായ കര്‍ഷരുടെ ചിരകാല അഭിലാഷപൂര്‍ത്തീകരണമാണ് സാധ്യമാകുന്നതെന്ന് ആറളം വില്ലേജ് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദീര്‍ഘകാലത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കര്‍ഷകര്‍ സ്വന്തം ഭൂമിയുടെ അവകാശികളായി മാറുന്നത്. 238 സര്‍വേ നമ്പറില്‍പ്പെട്ട 134 ഏക്കര്‍ ഭൂമി കനകത്തിടം കുടുംബം പാട്ടത്തിനെടുത്ത് കൃഷിചെയ്തു വരികയായിരുന്നു. നേരത്തേ കാക്കയങ്ങാട് ലാന്‍ഡ് ട്രൈബ്യൂനലും പിന്നീട് മാനന്തവാടി ട്രൈബ്യൂനലും ഇവര്‍ക്ക് പട്ടയം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂമി പിന്നീട് മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ഇവരില്‍ നിന്നു നികുതി സ്വീകരിക്കാതായി. നിയമപ്പോരാട്ടത്തിനൊടുവില്‍ 2012 ല്‍ ഇവരില്‍ നിന്നും നികുതി സ്വീകരിക്കാന്‍ തുടങ്ങി.
തുടര്‍ന്ന് റവന്യൂഅധികൃതര്‍ ഹിയറിങ് നടത്തുകയും പരിശോധിച്ച് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. ഇതോടെ പട്ടയം നല്‍കാനുള്ള തീരുമാനവും എടുത്തു. പട്ടയം നല്‍കരുതെന്നാരോപിച്ച് എത്തുന്നവരുടെ ലക്ഷ്യം പട്ടേയമേള അട്ടിമറിക്കുകയെന്നതു മാത്രമാണെന്ന് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി. ജോസ്, സന്തോഷ് പാലക്കല്‍, ബാബുമോന്‍ അമ്പാട്ടുകുഴിയില്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."