HOME
DETAILS
MAL
അജ്‌മാൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
backup
July 11 2020 | 15:07 PM
അജ്‌മാൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കെഎംസിസി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് എടച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ എമിറേറ്റ്സ് , കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റഷീദ് തിക്കോടി എന്നിവര്‍ സംസാരിച്ചു.
ജില്ല ഓർഗനൈസിംഗ് സെക്രട്ടറി സിദ്ധീക്ക് അത്യേരി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി .റഹദ് വൈക്കിലശ്ശേരി പാനൽ അവതരിപ്പിച്ചു. ഭാരവാഹികളായി മുഹമ്മദലി അഴിയൂർ ( പ്രസിഡന്റ് ) ഷംനാസ് കണ്ണൂക്കര ( ജനറൽ സെക്രട്ടറി ) ഷംനാസ് എ വി ( ട്രഷറർ ) ആയും തെരഞ്ഞെടുത്തു .നസ്രുദീൻ വടകര , ജാബിർ കാർത്തികപ്പള്ളി .റഷീദ് പാലേരി , ആബിദ് അഴിയൂർ റസാഖ് ടി കെ എന്നിവരെ വൈസ് പ്രസിഡന്റ് ആയും ഫിർദൗസ് ഒഞ്ചിയം ,റഹദ് വൈക്കിലശ്ശേരി , സത്താർ നെല്ലാച്ചേരി ,ഫൈസൽ ജി കെ ഓർക്കാട്ടേരി ,അഷ്‌കർ കോട്ടക്കടവ് എന്നിവരെ ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു.
മുഹമ്മദ് അലി അഴിയൂർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .ഷംനാസ് കണ്ണൂക്കര സ്വാഗതവും ഷംനാസ് AV നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."