രാഹുലിനെതിരേ പ്രചാരണം; വയനാട്ടില്‍ എല്‍.ഡി.എഫിനെ സഹായിക്കാന്‍ ബി.ജെ.പി
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കെതിരേ പ്രചാരണത്തിന് ബി.ജെ.പി ഉത്തരേന്ത്യയില്‍ നിന്ന് 1000 വനിതകളെ ഇറക്കുന്നു.
ബി.ജെ.പിക്ക് വയനാട് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെന്നിരിക്കെ എല്‍.ഡി.എഫിനു നേട്ടമുണ്ടാക്കാനാണ് അവരുടെ നീക്കം. രാഹുലിന്റെ ഭൂരിപക്ഷം റെക്കോര്‍ഡിലെത്തിക്കാന്‍ യു.ഡി.എഫ് പ്രചാരണം ശക്തമാക്കുമ്പോള്‍ പരമാവധി ഭൂരിപക്ഷം കുറയ്ക്കാനാണ് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നീക്കം.
രാഹുല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ജയിച്ചാലും രാജിവച്ചു പോകുമെന്ന പ്രചാരണമാണ് എല്‍.ഡി.എഫ് നടത്തുന്നത്. അമേത്തിയില്‍ കോണ്‍ഗ്രസ് വികസനം കൊണ്ടുവന്നില്ലെന്നാണ് ഇടതുപക്ഷം പ്രധാനമായി ഉയര്‍ത്തുന്ന മറ്റൊരു വാദം.
ഇതിനെ സഹായിക്കാനാണ് ബി.ജെ.പിയുടെ പുതിയ നീക്കം. അമേത്തിയില്‍ നിന്ന് 1000 സ്ത്രീകളെ വയനാട്ടിലെത്തിച്ച് അമേത്തിയില്‍ വികസനം നടന്നില്ലെന്ന് വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം.
നല്ലൊരു വികസനമോ വിദ്യാഭ്യാസമോ കുടിവെള്ളമോ ഉറപ്പുവരുത്താന്‍ എം.പി എന്ന നിലയില്‍ രാഹുലോ അദ്ദേഹത്തിന്റെ കുടുംബത്തിലെ മുന്‍ഗാമികളോ ശ്രമിച്ചിട്ടില്ലെന്നാണ് ഇവര്‍ പ്രചാരണം നടത്തുക. അതേസമയം മോദി അധികാരത്തിലെത്തിയ ശേഷം അമേത്തിയില്‍ അഞ്ചു ഫാക്ടറികള്‍ സ്ഥാപിച്ചെന്നും ഇവര്‍ പ്രചരിപ്പിക്കും. അമേത്തി മണ്ഡലത്തിലെ അഞ്ച് എം.എല്‍.എമാരില്‍ നാലു പേരും ബി.ജെ.പിക്കാരാണെന്നും ഇവരിലൂടെ മോദി വികസനം കൊണ്ടുവരുന്നുവെന്നും ഇവര്‍ പ്രചാരണത്തില്‍ വിശദീകരിക്കും.
രാഹുല്‍ ജയിച്ചാല്‍ വയനാട്ടില്‍ വികസനമുണ്ടാവില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള തന്ത്രമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
അടുത്തയാഴ്ച അമേത്തിയില്‍ നിന്നുള്ള വനിതകള്‍ വിവിധ സംഘങ്ങളായി കോഴിക്കോട്ടെത്തും. ഇതിനുള്ള ആളുകളെ തെരഞ്ഞെടുത്തു ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയാണ് വയനാട്ടില്‍ പ്രചാരണത്തിനിറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."