HOME
DETAILS
MAL
'ഒറ്റയ്ക്കല്ല ഒപ്പമുണ്ട് '
backup
July 12 2020 | 02:07 AM
കുട്ടികളിലെ മാനസിക പ്രശ്നങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കിടെ കൗണ്‍സലിങ്ങിന് വിധേയരാക്കിയത് 10,890 പേരെ
തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നത്. രണ്ടാഴ്ച കൊണ്ട് ഇതുവരെ 68,814 കുട്ടികള്‍ക്ക് സേവനം നല്കി. ഇതില്‍ 10,890 കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്കി. 13 കുട്ടികള്‍ക്ക് ഔഷധ ചികിത്സയും വേണ്ടിവന്നു. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ബന്ധുക്കള്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അപാകതകള്‍ തോന്നുന്നെങ്കില്‍ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."