HOME
DETAILS
MAL
സരിത്തിന്റേത് 'പിടികൊടുക്കല്‍' നാടകം; ലക്ഷ്യം ഉന്നതരെ രക്ഷപ്പെടുത്തല്‍
backup
July 12 2020 | 02:07 AM
കൊച്ചി: കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിന്റേത് 'പിടികൊടുക്കല്‍' നാടകമായിരുന്നെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍.
കൂട്ടാളിയായ സ്വപ്നയെപ്പോലും അറിയില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയത് വലയുടെ ഒരു കണ്ണിപൊട്ടിയതില്‍ കേസ് നിര്‍ത്താമെന്നു കരുതിയാണ്.
ഇയാളെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്ന സ്വപ്ന പിടിയിലാകരുതെന്ന കൃത്യമായ ലക്ഷ്യത്തോടെയുമായിരുന്നു കീഴടങ്ങല്‍.
ഒളിവില്‍ പോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്ന് ഇയാള്‍ക്ക് 'വിദഗ്‌ധോപദേശം' കിട്ടിയതായും സൂചനയുണ്ട്.
അന്വേഷണം വന്‍തോക്കുകളിലേക്ക് എത്താതിരിക്കാന്‍ സരിത്തിനെ ബലി നല്‍കി ചുരുട്ടിക്കെട്ടാമെന്നും ഇക്കൂട്ടര്‍ കരുതി. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റിലാവുമെന്ന് ഇയാള്‍ക്ക് രഹസ്യവിവരം കിട്ടിയതായും സംശയമുണ്ട്. അതുകൊണ്ടാണ് ഫോണിലെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞ് ഹാജരായതും വ്യാജ മൊഴി നല്‍കിയതും.
ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ തനിക്ക് 24 ശതമാനം കമ്മിഷന്‍ ലഭിച്ചിരുന്നതായും പറയുന്ന സരിത്ത് ഒരു കാരിയറിന്റെ നിലവാരം കാട്ടാനാണ് ശ്രമിച്ചത്.
ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞപ്പോള്‍ മുന്‍ പി.ആര്‍.ഒ ആയ സരിത്ത് താന്‍ പി.ആര്‍.ഒ ആണെന്ന് പറഞ്ഞാണ് ബാഗേജ് വിട്ടയക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്.
കോണ്‍സുലേറ്റിലെ മുന്‍ ബന്ധങ്ങള്‍ വഴി വ്യാജ ഐഡി ഉണ്ടാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനിടെയാണ് പിടിയിലായതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."