വാഹനപരിശോധനക്കിടെ പൊലിസ് ഓഫിസറെ അപായപ്പെടുത്താന്‍ ശ്രമം
വേങ്ങര: പൊലിസ് നടത്തിയ പട്രോളിങിനിടെ ഓഫിസറെ അപായപ്പെടുത്താന്‍ ശ്രമം. ഇടിച്ചിടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് ഓടിമാറിയതിനാല്‍ സി.പി.ഒ. അനീഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടു. പ്രതികള്‍ വാഹനം നിര്‍ത്താതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. വാഹനപരിശോധനക്കായി പൊലിസ് തെരഞ്ഞെടുത്തത് സാമൂഹിക വിരുദ്ധശല്യം ഏറെയുളള കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട, ചെരുപ്പടിമല പ്രദേശങ്ങളായിരുന്നു. പരിശോധന കേന്ദ്രത്തില്‍ നിന്ന് അല്‍പം മാറി നിര്‍ത്തിയിരുന്ന കാറില്‍ അനാശാസ്യ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ട പൊലിസ് ഇവരെ പിടികൂടാന്‍ ഒരുങ്ങുന്നതിനിടയിലാണ് ആക്രമണം.
കാറിന്റെ റരജിസ്‌ട്രേഷന്‍ പരിശോധിച്ച പൊലിസ് കാര്‍ എ.ആര്‍.നഗര്‍ പാലമഠത്തില്‍ചിന കുഞ്ഞിമുഹമ്മദിന്റെ ഉടമസ്ഥതയിലുളളതാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ വീട്ടിലെത്തിയ പൊലീിസുകാരെ വീട്ടിലുണ്ടായിരുന്നവര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് പാലമഠത്തില്‍ ഷംസുദ്ദീന്‍, സഹോദരന്‍ അന്‍സാര്‍ എന്നിവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തു.
എസ്.ഐ. കെ.അബ്ദുല്‍ ഹക്കീം, സി.പി.ഒ.മാരായ അബ്ദുല്‍ അഫീഫ്, ജയേഷ് എന്നിവരായിരുന്നു പരിശോധന നടത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."