HOME
DETAILS
MAL
വ്യാജവാര്‍ത്ത: വാട്സ്ആപ്പ് പരസ്യം നല്കി
backup
July 10 2018 | 20:07 PM
ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെ രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് തടയിടാനുള്ള നടപടിയുമായി വാട്സാപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വാര്‍ത്തകള്‍ ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി.
ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് വാട്സ്ആപ്പ് വ്യാജ വാര്‍ത്തകളെ തുരത്താനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേ സര്‍ക്കാര്‍ വാട്സ്ആപ്പിനോട് പരാതിപ്പെട്ടിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടാക്രമണത്തില്‍ നിരവധി പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."