HOME
DETAILS

അമിത വേഗത; പിഴയൊടുക്കാതെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍

  
backup
July 10 2018 | 20:07 PM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%af%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86

തിരുവനന്തപുരം: ഔദ്യോഗിക വാഹനം ഗതാഗത നിയമം ലംഘിച്ചതിന് 400 രൂപ പിഴയടച്ച് ഗവര്‍ണര്‍ പി. സദാശിവം മാതൃക കാണിച്ചപ്പോള്‍, നിയമം തങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ളതാണെന്ന് വ്യക്തമാക്കി ഭരണ-രാഷ്ട്രീയ രംഗത്തുള്ളവരും പൊലിസും. ഔദ്യോഗിക വാഹനം ഗതാഗത നിയമം ലംഘിച്ച സമയത്ത് വാഹനത്തിനുള്ളില്‍ ഗവര്‍ണര്‍ ഇല്ലാതിരുന്നിട്ടും നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് അദ്ദേഹം മാതൃകകാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനമായ കെ.എല്‍.01 സി.ബി 7400 കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് അമിത വേഗത്തിന് പിടിയിലായപ്പോള്‍ 400 രൂപ പിഴയടക്കാന്‍ ബാധ്യസ്ഥനായി. മോട്ടോര്‍ വാഹന വകുപ്പ് പിഴ അടയ്ക്കാനുള്ള നോട്ടിസ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചെങ്കിലും ഇതുവരെയും പിഴ ഒടുക്കാന്‍ തയാറായില്ല. പിന്നീടും പലതവണ നിയമലംഘനത്തിന് ഇടയായെങ്കിലും പിഴയടക്കാത്ത കാരണത്താല്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയില്ല. മന്ത്രിമാരും ഗതാഗത നിയമം ലംഘിച്ചിട്ടുണ്ട്. ഇവരുടെ നിയമ ലംഘനവും മോട്ടോര്‍ വാഹന വകുപ്പ് അവഗണിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കെ.എല്‍.01- 1926 എന്ന വാഹനത്തിന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 38 തവണയാണ് നിയമ ലംഘനത്തിന് പിഴയടക്കാന്‍ നോട്ടിസ് നല്‍കിയത്. സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ.എല്‍.01 ബി.ആര്‍ 4813 കാര്‍ 21 തവണയും കെ.എല്‍.01 ബി.കെ 3300 കാര്‍ 18 തവണയും കെ.എല്‍ 01 ബി.എല്‍ 5797 കാര്‍ 14 തവണയും അമിത വേഗത്തിന് നടപടി നേരിട്ടു. എന്നാല്‍ ഒരു തവണ പോലും നിയമ ലംഘനത്തിന് പിഴയൊടുക്കിയില്ല.
സി.പിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും മൂന്ന് തവണ നിയമലംഘനത്തിന്റെ പേരില്‍ പിഴ ശിക്ഷക്ക് വിധേയനായിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള കെ.എല്‍ 01 ബി.എന്‍ 6115 നിയമം ലംഘിച്ചത് 52 തവണയും, കെ.എല്‍ 01 ബി.ക്യു 8035 കാര്‍ 59 തവണയും, കെ.എല്‍ 01 ബി.ക്യു 7563 കാര്‍ 48 തവണയും, കെ.എല്‍ 01 ബി.ഇസഡ് 2623 കാര്‍ 46 തവണയും കെ.എല്‍ 01 ബി.ക്യൂ 8074 കാര്‍ 17 തവണയും, ഗതാഗത നിയമം ലംഘിച്ചിട്ടുണ്ട്. അഞ്ചുവാഹനങ്ങള്‍ക്കും കൂടി അടയ്ക്കാനുള്ളത് ഒരുലക്ഷത്തോളം രൂപ.
മുന്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെ കെ.എല്‍ 01 സി.ബി 9000 നാലുതവണയും, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ കെ.എല്‍ 01 ബി.എന്‍ 5225 രണ്ട് തവണയും, നിയമം ലംഘിച്ചു. ഇരുവരും പിഴയടക്കാന്‍ തയാറായിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റ കെ.എല്‍ 01 ബി.ആര്‍ 28 നിയമം ലംഘിച്ചത് 22 പ്രാവശ്യമാണ്. ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റ കെ.എല്‍ 01 ബി.യു 1111 ആഡംബര കാര്‍ 10 തവണ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ട്. ഇരുവര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടിസ് കിട്ടിയിട്ടും അതിനെ അവഗണിക്കുകയായിരുന്നു.
റോഡില്‍ പതിയിരുന്നും കാമറവച്ചും സാധാരണക്കാരന് പിഴയിടുന്ന പൊലിസും മോട്ടോര്‍വാഹനവകുപ്പിന്റ നോട്ടിസ് അവഗണിക്കുകയാണ്. സംസ്ഥാന പൊലിസ് മേധാവിയുടെ കെ.എല്‍ 01 ബി.കെ 7422 കാര്‍ 52 തവണയും, കെ.എല്‍ 01 ബി.കെ 5327 കാര്‍ 16 തവണയുമാണ് ഗതാഗത നിയമം ലംഘിച്ചത്. എന്നാല്‍ ഇതുവരെയും പിഴയൊടുക്കിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago