കലക്ടറെ ചട്ടം പഠിപ്പിക്കേണ്ട
തിരുവനന്തപുരം: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി അയ്യപ്പനാമത്തില്‍ വോട്ട് തേടിയത് ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
കലക്ടര്‍ സ്വന്തം ജോലിയാണ് ചെയ്തതെന്നും അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. ദൈവത്തിന്റെയും അയ്യപ്പന്റെയും പേരില്‍ വോട്ട് തേടുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. ഇപ്പോള്‍ തനിക്ക് വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല.
ചട്ടലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കലക്ടര്‍ നോട്ടിസയച്ചത്. വരണാധികാരി കൂടിയായ കലക്ടര്‍ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാപെരുമാറ്റച്ചട്ടം രാഷ്ട്രീയപാര്‍ട്ടികള്‍ ചര്‍ച്ച ചെയ്താണ് ഉണ്ടാക്കിയത്.
അത് തെരഞ്ഞെടുപ്പ് കമ്മിഷന് അടിച്ചേല്‍പ്പിച്ചതല്ല. അത് അറിയില്ലെന്ന് പറയുന്നത് ബാലിശമാണ്. കലക്ടര്‍മാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാര്ട്ടികള്ക്കില്ലെന്നും അവര്‍ക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാമെന്നും മീണ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."