ബദല്‍ ശോഭായാത്രക്ക് പിന്നാലെ രാമായണമാസാചരണത്തിനും സി.പി.എം
\തിരുവനന്തപുരം: ബദല്‍ ശോഭാ യാത്രക്കു പിന്നാലെ രാമായണമാസം ആചരിക്കാനും സി.പി.എം തീരുമാനം. ഈ മാസം 25ന് തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് രാമായണ മാസാചരണത്തിന് തുടക്കമാകുക. സംസ്‌കൃതസംഘം എന്ന സംഘടനയുടെ ബാനറിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.
എല്ലാ ജില്ലകളിലും രാമായണ പാരായണം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്‌കൃത പണ്ഡിതരുടേയും അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശ്വാസികള്‍ക്കായിരിക്കും നേതൃത്വം. ക്ഷേത്രകമ്മിറ്റികള്‍, ഉത്സവങ്ങള്‍ എന്നിവ വഴി ആര്‍.എസ്.എസും, ബി.ജെ.പിയും വിശ്വാസികളില്‍ പിടിമുറുക്കുന്നുവെന്ന് തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനം വിലയിരുത്തിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ വിശ്വാസികളായ പാര്‍ട്ടി അംഗങ്ങള്‍ മുഖം തിരിക്കേണ്ടതില്ലെന്ന് നിര്‍ദേശവും നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് രാമായണ മാസാചരണം സംഘടിപ്പിക്കാനുള്ള തീരുമാനം.
നേരത്തെ ശ്രീകൃഷ്ണ ജയന്തിക്കുള്ള ബദല്‍ ശോഭാ യാത്ര നടത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാമായണ മാസാചരണത്തിലേക്കുകൂടി സി.പി.എം കടക്കുമ്പോള്‍ വിശ്വാസവും ആചാരങ്ങളും സംബന്ധിച്ച പാലക്കാട് പ്ലീനം നിര്‍ദേശങ്ങള്‍ കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ക്ഷേത്രങ്ങളും ആചാരങ്ങളും സ്വന്തമാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തെ പ്രതിരോധിക്കാനാണ് നീക്കമെന്നാണ് സി.പി.എം ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."