HOME
DETAILS

സര്‍ക്കാരിന്റെ ഭാഷാദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: സെറ്റ്‌കോ

  
backup
July 12 2020 | 03:07 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87


മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന ഭാഷാദ്രോഹ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ (സെറ്റ്‌കോ) സംസ്ഥാന നേതൃ യോഗം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒന്നര മാസത്തോളമാകാറായിട്ടും അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഈ വിഷയങ്ങളില്‍ ക്ലാസ് നല്‍കാത്തത് തികഞ്ഞ ഭാഷാദ്രോഹ നടപടിയാണ്.
എല്ലാ വിഷയങ്ങളിലും ക്ലാസ് ലഭ്യമാവുകയെന്നത് കുട്ടിയുടെ അവകാശമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസത്തിലെ തുല്യനീതി നിഷേധിക്കുന്നത് ശരിയല്ല. യോഗം വിലയിരുത്തി.
കൊവിഡിന്റെ മറവില്‍ അപ്രഖ്യാപിത നിയമനിരോധനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കയാണ്.
തസ്തികകള്‍ ഒഴിഞ്ഞു കിടന്നിട്ടും നിയമനം നടത്താതെ പി.എസ്.സി പട്ടികകളുടെ കാലാവധി തീരുകയാണ്. നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം നഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെറ്റ്‌കോ വര്‍ക്കിങ് ചെയര്‍മാന്‍ എ.കെ സൈനുദ്ദീന്‍ ആധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ എ.എം അബൂബക്കര്‍, ഘടക സംഘടനകളെ പ്രതിനിധീകരിച്ചു അബ്ദുല്ല വാവൂര്‍, കരീം പടുകുണ്ടില്‍ (കെ.എസ്.ടി.യു), ആമിര്‍ കോഡൂര്‍, എം.എ മുഹമ്മദലി (എസ്.ഇ.യു), ഒ. ഷൗക്കത്തലി, സി.ടി.പി ഉണ്ണിമൊയ്തീന്‍ (കെ.എച്ച്.എസ്.ടി.യു), എം.വി അലിക്കുട്ടി, എസ്.എ റസാഖ് (കെ.എ.ടി.എഫ്), ഡോ. വി. മുഹമ്മദ് നൂറുല്‍ അമീന്‍, പി.എം സലാഹുദ്ദീന്‍ (സി.കെ.സി.ടി), വി.പി മുഹമ്മദ് ഇസ്മാഈല്‍ (എസ്.യു.ഇ), എം. അഹമ്മദ്, എ.കെ ഷാഹിനമോള്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago