വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി
കാസര്‍കോട്: വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ നവമാധ്യമങ്ങളില്‍ കൂടി വര്‍ഗീയവിദ്വേഷം നടത്തുന്ന തരത്തിലുള്ളതും അനാവശ്യമായിട്ടുള്ളതും സത്യവിരുദ്ധവമായ സന്ദേശങ്ങളും മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്പ്പെടുന്നവര്ക്കെതിരേയും അതാത് ഗ്രൂപ്പ് അഡ്മിനിമാര്ക്കെതിരേയും ഇന്ത്യന്‍ ശിക്ഷാനിയമം, ഐ.ടി ആക്ട് എന്നിവ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
വ്യാജസന്ദേശങ്ങളും വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ പ്രസ്തുത വിവരം യഥാസമയം പൊലിസിന്റെ ഓപറേഷന് ബ്ലൂ ലൈറ്റ് നമ്പറായ 9497975812 ലോ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."