HOME
DETAILS
MAL
വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; 40 ലക്ഷം രൂപയുടെ നാശനഷ്ടം
backup
April 24 2017 | 21:04 PM
തിരൂര്‍: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ 40 ലക്ഷം രൂപയുടെ വസ്ത്രങ്ങളടക്കമുള്ള സാധന സാമഗ്രികള്‍ കത്തി നശിച്ചു. താഴേപാലം കുഞ്ഞുഹാജി സൗധം കെട്ടിടത്തിലെ പെരിന്തല്‍മണ്ണ സ്വദേശി പി. മുഹമ്മദ് മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഷംന ലേഡീസ് പ്ലാനറ്റ് വസ്ത്ര സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. കടയില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ തിരൂര്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കകയായിരുന്നു. തീയണച്ചതിനെ തുടര്‍ന്ന് മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്ന് പിടിക്കുന്നത് തടയാനായി. കടയിലെ വസ്ത്രങ്ങളും ഫര്‍ണിച്ചറുമടക്കം പൂര്‍ണമായും കത്തിനശിച്ചു. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."