വിംബിള്‍ഡന്‍: സെറീനയും കെര്‍ബറും സെമിയില്‍
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കന്‍ താരം സെറീനാ വില്യംസ് സെമി ഫൈനലില്‍ പ്രവേശിച്ചു. കാമിലാ ഗിയോര്‍ഗിയെ തോല്‍പിച്ചാണ് സെറീന സെമിയിലെത്തിയത്. 3-6, 6-3, 6-4 എന്നീ സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ ജയം. മറ്റൊരു മത്സരത്തില്‍ റഷ്യയുടെ കസാത്കിനെയെ തോല്‍പിച്ച ജര്‍മനിയുടെ എയ്ഞ്ചലിക്വെ കെര്‍ബറും സെമിയില്‍ പ്രവേശിച്ചു. 3-6, 5-7 എന്നീ സെറ്റുകള്‍ക്കായിരുന്നു കെര്‍ബറിന്റെ ജയം.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയുടെ ജൂലിയ ജോര്‍ജസ് കിക്കി ബാര്‍ട്ടിനെന്‍സിനെ പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിച്ചു. 6-3, 5-7, 1-6 എന്നീ സെറ്റുകള്‍ക്കായിരുന്നു ജൂലിയയുട ജയം. നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്റ്റാപെങ്കോ കിബുള്‍ക്കോവയെ പരാജയപ്പെടുത്തി. 5-4, 4-6 എന്നീ സെറ്റുകള്‍ക്കായിരുന്നു ഓസ്റ്റാപെങ്കോയുടെ ജയം. പുരുഷ സിംഗിള്‍സില്‍ നവോക് ദ്യോകോവിച്ച് കാന്‍ചനോവിനെ പരാജയപ്പെടുത്തി. 4-6, 2-6, 2-6 എന്നീ സെറ്റുകള്‍ക്കായിരുന്നു ദ്യോകോവിച്ചിന്റെ ജയം. ആധികാരിക ജയത്തോടെ റാഫേല്‍ നദാലും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. 3-6, 3-6, 4-6 എന്നീ സെറ്റുകള്‍ക്കായികരുന്നു നദാലിന്റെ ജയം. ഫ്രാന്‍സിന്റെ മന്നാരിയോയെ പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആധികാരികമായ സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ ജയം. 6-0, 7-5, 6-4 എന്നീ സെറ്റുകള്‍ക്കായിരുന്നു ഫെഡറര്‍ ജയം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."