കൈയേറ്റം ഒഴിപ്പിക്കുന്നത് എതിര്‍ക്കുന്നവരെ ജനം ഒറ്റപ്പെടുത്തും: സി.എന്‍ ചന്ദ്രന്
തളിപ്പറമ്പ്: മൂന്നാര്‍ കൈയേറ്റത്തെ ഒഴിപ്പിക്കുന്നത് എതിര്‍ക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം സി.എന്‍ ചന്ദ്രന്. എന്‍.ഇ ബാലറാം സ്മാരക ട്രസ്റ്റ് ലൈബ്രറിക്കു വേണ്ടി പുസ്തക ശേഖരം ഏറ്റുവാങ്ങുന്നതിനായി തളിപ്പറമ്പിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രസ്റ്റ് ചെയര്മാന് കൂടിയായ സി.എന്‍ ചന്ദ്രന്. കൈയേറ്റം ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കുറ്റക്കാര്‍ക്കെതിരെ അനുകൂല നിലപാടെടുക്കുന്നവരെ ജനം ഒറ്റപ്പെടുത്തും.
എം.എം മണിയുടെ വിഷയത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇത് പറയരുതെന്നും മുഖ്യമന്ത്രി തന്നെ അതു പറഞ്ഞിട്ടുള്ളതാണെന്നും മണിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സി.എന്‍ ചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സി.പിഐ മുന്‍ സംസ്ഥാന കണ്ട്രോള് കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി നേതാവുമായിരുന്ന പരേതനായ സി. കൃഷ്ണന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. രവീന്ദ്രന് അധ്യക്ഷനായി.
സി. കൃഷ്ണന്റെ പത്നി പി. ഭാരതി നൂറോളം പുസ്തകങ്ങള്‍ സി.എന്‍ ചന്ദ്രന് കൈമാറി. പി. സന്തോഷ് കുമാര്‍, സി.പി ഷൈജന്‍, വി.വി കണ്ണന്, പി.കെ മുജീബ് റഹ്മാന്, താവം ബാലകൃഷ്ണന്, എ.ആര്.സി നായര്‍, കെ. ചന്ദ്രകാന്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."