HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി
backup
April 08 2019 | 06:04 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നാണ് ഉത്തരവ്. ഈ മാസം 30നകം പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
അതേസമയം, 2455 ഒഴിവുകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."