മദ്യത്തിനെതിരേ പോരാടാന്‍ ജീവന്‍ കൊടുക്കണം: ഫാ. തൈത്തോട്ടം
പയ്യാവൂര്‍: മദ്യമെന്ന മഹാവിപത്തിനെതിരേ പോരാടാന്‍ ജീവനും രക്തവും കൊടുക്കാന്‍ നാം തയാറാകണമെന്ന് മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം. ചന്ദനക്കാംപാറ ചാപ്പക്കടവില്‍ തുറക്കാന്‍ ശ്രമിക്കുന്ന വിദേശമദ്യശാലക്കെതിരേ ബഹുജന സംഘടനകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യശാലയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളുകളുടെ വീട്ടില്‍ ഭാര്യയും മക്കളും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടുന്ന അവസ്ഥ നമ്മള്‍ തിരിച്ചറിയണം. ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ ഏതു നയവും തിരുത്തപ്പെടും.
എന്തു ത്യാഗം സഹിച്ചും ഈ സഹന സമരം മുന്നോട്ടു കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി. അതിരൂപത പ്രസിഡന്റ് ഡോ. ജോസ് ലെറ്റ് മാത്യു ബോധവല്‍ക്കരണ ക്ലാസെടുത്തു.
ധര്‍ണയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷയായി.
ഫാ. ഡോ. ജോസ് വെട്ടിക്കല്‍, ടി.പി അഷ്‌റഫ്, ബിനോയി ആലുങ്കതടം, സജന്‍ വെട്ടുകാട്ടില്‍, ഡെയ്‌സി മഞ്ഞാനയില്‍, ജിജി പൂവത്തുംമണ്ണില്‍, കെ.ടി അനില്‍കുമാര്‍, പി.കെ ബാലകൃഷ്ണന്‍, ശിവദാസന്‍ പാലത്തൂര്‍, പത്മപ്രഭ, ഫാ. സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്, ഫാ. ജോസഫ് ആനചാരില്‍, ബ്രദര്‍. ഒസ്റ്റിന്‍ ചക്കാംകുന്നേല്‍, തങ്കച്ചന്‍ മണിയംകുളത്ത്, മാമച്ചന്‍ ചക്കാംകുന്നേല്‍, ജോണി വട്ടത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."