ജല കായികത്തിന്റെ കേന്ദ്രമാവാന്‍ കണ്ണൂര്‍
10 കോടിയുടെ പരിശീലന കേന്ദ്രം
കണ്ണൂര്‍: വാട്ടര്‍ സ്പോര്‍ട്സ് രംഗത്ത് ജില്ലയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മെയ് 23 മുതല്‍ 26 വരെ സംസ്ഥാനതല ചാംപ്യന്‍ഷിപ്പ് നടത്താന്‍ ഇതുമായി ആലോചനാ യോഗത്തില്‍ തീരുമാനം. സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പറശ്ശിനിക്കടവ് പുഴയിലാണ് ചാംപ്യന്‍ഷിപ്പ്. കനോയിങ് കയാകിങ്, ഡ്രാഗണ്‍ ബോട്ട് റേസ് ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തെ വിവിധ ടീമുകള്‍ പങ്കെടുക്കും. കേരളത്തില്‍ ആലപ്പുഴയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന വാട്ടര്‍ സ്പോര്‍ട്സിന്റെ ശ്രദ്ധാകേന്ദ്രമായി കണ്ണൂരിനെ മാറ്റിയെടുക്കുകയാണ് ചാംപ്യന്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷനായ ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു.
ജില്ലയിലെ കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒളിംപിക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനായി ജില്ലയില്‍ വാട്ടര്‍ സ്പോര്‍ട്സ് ട്രെയിനിങ് സെന്റര്‍ ആരംഭിക്കുന്നതിന് പത്തു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ചാംപ്യന്‍ഷിപ്പിന്റെ വിജയത്തിനായി എം.പിമാരായ പി.കെ ശ്രീമതി, പി. കരുണാകരന്, കെ.കെ രാഗേഷ്, മുന്‍ എം.എല്‍.എ എം.വി ഗോവിന്ദന് എന്നിവര്‍ രക്ഷാധികാരികളായും ജയിംസ് മാത്യു എം.എല്‍.എ ചെയര്‍മാനായും സംഘാടക സമിതിക്ക് യോഗം രൂപം നല്കി.
പി.കെ ശ്യാമള (വര്‍ക്കിങ് ചെയര്‍.), ഒ.കെ വിനീഷ്, പി. വാസുദേവന്‍, സൗജത്ത് സലീം(വൈസ് ചെയര്‍.), വി.എം സജീവന്(ജന. കണ്.), പി.വി പവിത്രന് (ഓര്‍ഗനൈസിങ് കണ്.), എ.കെ ശരീഫ്, പി. നാരായണന് കുട്ടി, എം.വി ജനാര്ദ്ദനന്, രാജപ്പന്(ജോ. കണ്.). ആന്തൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കനോയിങ് കയാക്കിങ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡി. വിജയകുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി പവിത്രന്, ചീഫ് എന്‍ജിനിയര്‍ എന്‍. മോഹന്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."